കാരിപ്പടവത്ത് കാവ്
കാലങ്ങളായി ഭക്തസഹസ്രങ്ങൾക്കു ആശ്വാസവും ആനന്ദവും പകർന്നുതരുന്ന ഒരു പുണ്യ പുരാതന ക്ഷേത്രമാണ് കുറിച്ചിത്താനം ശ്രീ കാരിപ്പടവത്ത് കാവ്. ഒരേ ചുറ്റമ്പലത്തിൽ പടിഞ്ഞാറ് ദർശനമായി ഭദ്ര , ശിവൻ , ദുർഗ്ഗ എന്നീ മൂർത്തികൾ കുടികൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഇത് . കാക്കാറുപിള്ളി , മഠo എന്നീ മനക്കാരുടെ ഊരാണ്മയിലുള്ള ഈ കാവിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഭക്തജനങ്ങളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കാറുണ്ട് .
ക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ – ഭദ്രകാളിയും , ശിവനും ,ദുർഗയും . ഇവരിൽ ഭദ്രകാളിക്ക് പ്രാധാന്യം .ശിവൻ പിന്നീട് വന്നതാണ്.
ഉപദേവതകൾ : യക്ഷി ,അന്തിമഹാകാളൻ , ഐലിയക്ഷി ,രക്ഷസ്സ് , നാഗരാജാവ് ,സർപ്പങ്ങൾ .
പ്രധാന ആഘോഷങ്ങൾ. കുംഭഭരണിയും ,മീനഭരണിയും . പടിഞ്ഞാറേ നടയിലുള്ള ബലിത്തറ ആദിമനിവാസികളുടെ വനദുർഗ്ഗാ സങ്കല്പമാണ് .ഇപ്പോഴും വൃശ്ചികം ഒന്നിന് അവരുടെ പിന്തുടർച്ചക്കാർ സ്ത്രീ പുരുഷ ഭേദമെന്യേ ക്ഷേത്രത്തിലെത്താറുണ്ട് . കതിർ കറ്റകളേന്തി, പാട്ടും ,തലയാട്ടം കളിയുമായി സ്ത്രീകളും ,കോലടികളിയോടെ പുരുഷന്മാരും ഒഴുകിയെത്തുമ്പോൾ അതൊരു കാർഷികോത്സവമായി മാറും. ഒരു വിളവെടുപ്പുത്സവത്തിൻറെ പ്രതീതിയുളവാക്കുന്നതാണ് പരിപാടികളെല്ലാം . പെരുന്താനം,ഉഴവൂർ ,കുടക്കച്ചിറ , പാലക്കാട്ടുമല ,നെല്ലിത്താനത്തു മല ,ആണ്ടൂർ ,മരങ്ങാട്ടുപള്ളി, കുര്യനാട് ,കുറിച്ചിത്താനം ,എന്നീ ഒൻപതു കരക്കാരുടെ കുലദൈവമാണ് ഈ ഭഗവതി .ഈ ക്ഷേത്രത്തിലെ ദേവീചൈതന്യത്തെ ധ്യാനിച്ചുകൊണ്ട് മഠം ശ്രീധരൻ നമ്പൂതിരി രചിച്ചതാണ് സുപ്രസിദ്ധമായ അംബികാഷ്ട പ്രാസം .ആ കവി ഈ ക്ഷേത്രത്തിൽ ഒരു വർഷക്കാലം ഭജന മനുഷ്ഠിച്ചിരുന്നു.
ഒരേ ചുറ്റമ്പലത്തിൽ പടിഞ്ഞാറ് ദർശനമായി ഭദ്ര , ശിവൻ , ദുർഗ്ഗ എന്നീ മൂർത്തികൾ കുടികൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഇത് .