കുംഭ ഭരണി മഹോത്സവം 2026 ഫെബ്രുവരി 21, 22, 23 (1201 കുംഭം 9, 10, 11) തീയതികളിൽ

ദേവീഭക്തരേ,

ഉത്സവ മാസമായ കുംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ കാരിപ്പടവത്തു കുംഭ ഭരണി മഹോത്സവം 2026 ഫെബ്രുവരി 21, 22, 23 ശനി,ഞായർ, തിങ്കൾ, (1201 കുംഭം 9, 10, 11) തീയതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ച വിവരം ഭക്ത്യാദരപൂർവ്വം ഏവരേയും അറിയിച്ചുകൊള്ളുന്നു. ഒൻപത് കരകൾക്കും അധിപയും ഭക്തർക്ക് അമ്മയുമായ ഭദ്രാദേവിയും, കൊച്ചേറ്റുമാനൂരപ്പനെന്ന് അറിയപ്പെടുന്ന മഹാദേവനും, മംഗള ദായിനിയായ ദുർഗ്ഗാദേവിയും ഒരുചുറ്റമ്പലത്തിനുള്ളിൽ പടിഞ്ഞാറോട്ടു ദർശനമായി കുടികൊള്ളുന്ന അപൂർവ്വതയും ഈ ക്ഷേത്രത്തിനുണ്ട്.  ഉപദേവരായി യക്ഷി, രക്ഷസ്, അന്തിമഹാകാളൻ,ഐലിയക്ഷി എന്നിവർ കൂടാതെ സർപ്പക്കാവിൽ നാഗരാജനും, നാഗയക്ഷിയും, നാഗചാമുണ്ഡിയും മറ്റ് നാഗദേവതകളും ഭക്തരെ കാത്ത് രക്ഷിച്ച് പരിപാലിച്ച് പോരുന്നു. ഇക്കൊല്ലത്തെ അമ്മയുടെ തിരുവുത്സവത്തിന് വളരെ വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് അരങ്ങേറുന്നത്. രേവതി നാളിൽ ശങ്കരൻ കുട്ടി മാരാർ സ്മാരക മുടിയേറ്റ് സംഘം കീഴില്ലം അവതരിപ്പിക്കുന്ന മുടിയേറ്റ്, അശ്വതി ദിനത്തിൽ കൊച്ചിൻ കൈരളി കമ്യൂണിക്കേഷ  ,ഗാനമേള, ഭരണി ദിനത്തിൽ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ സംഗീതാർച്ചന തുടങ്ങിയവ ഉത്സവത്തിന് മിഴിവേകുന്നു. അമ്മയുടെ ഉത്സവത്തിൽ പങ്കെടുക്കുവാൻ അങ്ങയേയും കുടുംബാംഗങ്ങളേയും പ്രത്യേകം ക്ഷണിക്കുന്നു. നാം ഓരോരുത്തരും നമ്മളാൽ കഴിയുന്ന സമർപ്പണങ്ങൾ കൊണ്ട് ഈ തിരുവുത്സവം ഭംഗിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം ഏവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും പ്രാർത്ഥിച്ചുകൊള്ളുന്നു. ദേവീസ്മരണയോടെ, 

 



		
		
			

This will close in 0 seconds

Scroll to Top