ധനാത്മൻ,
നമ്മുടെ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും 2024 ഒക്ടോബർ 3- തീയതി (1200 കന്നി 17) സമാരംഭിച്ച് ഒക്ടോബർ 13-ാം തീയതി (1200 കന്നി 27) വിജയദശമി ദിനത്തിൽ പര്യവസാനിക്കുന്ന വിധത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കപ്പെടുകയാണ്.
ആപത്തിൽ നിന്നും രക്ഷ നേടുന്നതിനുള്ള മാർഗ്ഗം ജഗദംബികയായ ദേവിയുടെ ചരണകമലങ്ങളിൽ ജീവിതം സമർപ്പിക്കുക എന്നതാണ്. ഒൻപത് ദിനരാത്രങ്ങൾ കൊണ്ട് ഒരു സാധാരണ മനുഷ്യനെ സാധകൻ എന്ന നിലയിലേയ്ക്ക് ഉയർത്തുന്ന യജ്ഞം ആണ് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം.
ഒക്ടോബർ 3-ാം തീയതി വൈകിട്ട് 7 മണിക്ക് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ ശബരിമല തന്ത്രി കണ്ഠരര് മോഹനര് നവാഹയജ്ഞത്തിൻ്റെ ഔപചാരികമായ ഭദ്രദീപപ്രകാശനകർമ്മം നിർവ്വഹിക്കുന്നു. കൂടാതെ വിജയദശമി ദിനമായ ഒക്ടോബർ 13ന് രാവിലെ 6.30 മുതൽ 8.00 വരെ പ്രശസ്ത സാമവേദ പണ്ഡിതൻ ഡോ.തോട്ടം ശിവകരൻ നമ്പൂതിരി (ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി) കുട്ടികളുടെ നാവിൻ തുമ്പിൽ ആദ്യാക്ഷരത്തിൻ്റെ ബാലപാഠമായ ഹരിശ്രീ കുറിച്ചുകൊണ്ട് എഴുത്തിനിരുത്തുന്നു എന്നത് ഈ വർഷത്തെ നവരാത്രി നവാഹയജ്ഞ മഹോത്സവത്തിന് മാറ്റ് കൂട്ടുന്നു. ഏവരുടെയും നിർല്ലോപമായ സാന്നിധ്യ സഹായ സഹകരണങ്ങൾ നവരാത്രി മഹോത്സവ പരിപാടികളുടെ മംഗളകരമായ നടത്തിപ്പിന് ആദ്യന്തം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ മഹത്തായ കർമ്മത്തിൽ പങ്കുകൊണ്ട് ശാന്തിയും സമാധാനവും ഐശ്വര്യാഭിവ്യത്തിയും നേടുന്നതിന് മുഴുവൻ ഭക്തജനങ്ങൾക്കും ഭാഗ്യമുണ്ടാകുവാൻ ദേവി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ,
(2024 ഒക്ടോബർ 03 / 1200 കന്നി 17) വ്യാഴം
കാര്യപരിപാടികൾ
വൈകിട്ട് 6:30 ന്: ദീപാരാധന, ചുറ്റുവിളക്ക്
6:45 ന്: സ്വീകരണം
(ഭദ്രദീപപ്രകാശനത്തിനായി എത്തിച്ചേരുന്ന ശബരിമല തന്ത്രിയെയും മറ്റ് വിശിഷ്ട വ്യക്തികളെയും ക്ഷേത്രഗോപുരത്തിങ്കൽ നിന്ന് താലപ്പൊലിയുടെയും താളമേള ങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രസന്നിധിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു).
തുടർന്ന്: കലവറ നിറയ്ക്കൽ
(വിവിധ ദേശങ്ങളിൽനിന്നും വീടുകളിൽ നിന്നുമായി ഭക്തജനങ്ങൾ എത്തിക്കുന്ന കാഴ്ചദ്രവ്യങ്ങൾ ദേവിയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്ന ചടങ്ങ്)
7:00 pm: ഈശ്വരപ്രാർത്ഥന
അദ്ധ്യക്ഷൻ : ശ്രീ. എ.ആർ. തമ്പി, പ്ലാത്തോട്ടം
സ്വാഗതം – ശ്രീ. റ്റി.റ്റി. ബാബു, ആളാത്ത്
ഭദ്രദീപപ്രകാശനം: ശബരിമല തന്ത്രി കണ്ഠരര് മോഹനര് നിർവ്വഹിക്കുന്നു.
ആദ്യ സംഭാവന സമർപ്പണം: ശ്രീ. കുമാരൻ വൈദ്യൻ, പ്ലാത്തോട്ടം, ആണ്ടൂർ
ആദ്യ സംഭാവന സ്വീകരിക്കുന്നത് ശ്രീ. എൻ.ബാബു കാക്കാറുപിള്ളിൽ (കാരിപ്പടവത്ത്കാവ് ഊരാൺമ പ്രതിനിധി)
കാരിപ്പടവത്ത്കാവ് നവാഹനിധി വിതരണ ഉദ്ഘാടനം:
ശബരിമല തന്ത്രി കണ്ഠരര് മോഹനര്
സ്വീകരിക്കുന്നത് : ശ്രീ. എം.എ. കുമാരൻ മേറ്റപ്പിള്ളിൽ (രക്ഷാധികാരി)
: അനുഗ്രഹപ്രഭാഷണം: വേദരത്നം ഡോ. തോട്ടം ശിവകരൻ നമ്പൂതിരി (ഗുരുവായൂർ മുൻ മേൽശാന്തി
മഹനീയസാന്നിദ്ധ്യം
:ശ്രീ. ശ്രീജേഷ് കോഴിപ്പിള്ളി ഇല്ലം (കാരിപ്പടവത്ത്കാവ് ഊരാൺമ പ്രതിനിധി)
: പൂത്തക്കോവിൽ ക്ഷേത്രം പ്രതിനിധി
: പാറയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം പ്രതിനിധി
: ചിറയിൽ ഗണപതി ക്ഷേത്രം പ്രതിനിധി
: ശ്രീ കാവിൽ ഭഗവതി ക്ഷേത്രം പ്രതിനിധി
: പാലക്കോട്ടമ്മ ദേവീ ക്ഷേത്രം പ്രതിനിധി
:ആണ്ടൂർ ശ്രീ മഹാദേവ ക്ഷേത്രം പ്രതിനിധി
:ആണ്ടൂർ ഗന്ധർവ്വസ്വാമി ക്ഷേത്രം പ്രതിനിധി
:ആണ്ടൂർ ഗുരുദേവ ക്ഷേത്രം പ്രതിനിധി
: പാറപ്പനാൽ കൊട്ടാരം പ്രതിനിധി
: കരുനെച്ചി ക്ഷേത്രം പ്രതിനിധി
: ആദിനാരായണസ്വാമി ക്ഷേത്രം പ്രതിനിധി
: ശാസ്താംകുളം ക്ഷേത്രം പ്രതിനിധി
മൂത്തേടത്ത് കാവ് പ്രതിനിധി
കൃതജ്ഞത : ശ്രീ. മണിക്കുട്ടൻ, കൊട്ടുപ്പിള്ളിയേൽ
8:00 മണിക്ക് : കഞ്ഞിവഴിപാട് (സമർപ്പണം: ശ്രീ. എ.ആർ.തമ്പി,പ്ലാത്തോട്ടം, ആണ്ടൂർ)
ഒന്നാം ദിവസം ( 2024 ഒക്ടോബർ 04 / 1200 കന്നി 18) വെള്ളി
രാവിലെ 4.30 ന് നിർമ്മാല്യദർശനം
5.30 ന് : ഗണപതിഹോമം
7.00 ന് ഭദ്രദീപപ്രതിഷ്ഠ, ആചാര്യവരണം വിഗ്രഹപ്രതിഷ്ഠ, ലളിതാസഹസ്രനാമാർച്ചന, ഗ്രന്ഥപൂജ, ഗ്രന്ഥനമസ്കാരം
8.00 ന് പ്രഭാത ഭക്ഷണം
സമർപ്പണം : ശ്രീ മിഥുൻ ചന്ദ്രൻ, കൊല്ലംപറമ്പിൽ, കുറിച്ചിത്താനം
ശ്രീമദ് ദേവീഭാഗവത പാരായണം, പ്രഭാഷണം
പാരായണ ഭാഗങ്ങൾ : ഒന്നാം സ്കന്ധം ശൗനക പ്രശ്നം മുതൽ 3-ാം സ്കന്ദത്തിൽ വിവാഹഗമനം വരെ
പ്രധാനം : ഹയഗ്രീവാവതാര കഥനം, വ്യാസോത്പത്തി, ശുകോത്പത്തി
പൂജാപുഷ്പങ്ങൾ തുളസി, ചുവന്ന പൂക്കൾ
നിവേദ്യം പാൽപ്പായസം, കടുംപായസം
ശ്രവണഫലം ദാരിദ്ര്യശമനം, സമ്പദ് സമൃദ്ധി
ഉച്ചയ്ക്ക് 1.00 മുതൽ പ്രസാദ ഊട്ട്
(സമർപ്പണം : ശ്രീ ദിനു, ഓരത്താനിയിൽ കുടക്കച്ചിറ)
1.00 മുതൽ 2.00 വരെ : നാരായണീയ പാരായണം (മാതൃസമിതി കാരിപ്പടവത്ത് കാവ്)
2.00 മുതൽ : ശ്രീമദ് ദേവീഭാഗവത പാരായണം – തുടർച്ച
വൈകിട്ട് 6.30 ന്: ദീപാരാധന, ഭജന
രാത്രി 8.30 ന്: മംഗളാരതി
9.00 മുതൽ കഞ്ഞി വഴിപാട് : സമർപ്പണം : കെ. ബി മനോജ്, അമല സ്റ്റുഡിയോ, കുറിച്ചിത്താനം)
ഇന്നേ ദിവസത്തെ യജ്ഞ മണ്ഡപത്തിലെ പൂജകൾ വഴിപാടായി സമർപ്പിക്കുന്നത് ശ്രീമതി ശൈലജ ദേവി കൊട്ടാരത്തിൽ, പെരുന്താനം
പുഷ്പാലങ്കാരം സമർപ്പണം: (അഭിഷേക് അമൽ, ഇഷാൻ അഭിഷേക്, നിയാൻ അഭിഷേക്, തൻവി അഭിഷേക്, ആനശ്ശേരിൽ, മണ്ണയ്ക്കനാട്).
രണ്ടാം ദിവസം (2024 ഒക്ടോബർ 05 / 1200 കന്നി 19) ശനി
രാവിലെ 5.30 മുതൽ: ലളിതാസഹസ്രനാമാർച്ചന, ഗ്രന്ഥപൂജ, കീർത്തനാലാപനം
7.00 മുതൽ: ശ്രീമദ് ദേവീ ഭാഗവതപാരായണം, പ്രഭാഷണം
8.00 മുതൽ: പ്രഭാതഭക്ഷണം
(സമർപ്പണം : ദേവിക – അത്തം)
പാരായണഭാഗങ്ങൾ :വിഷ്ണുസ്തുതി, ശിവബ്രഹ്മസ്തുതി, അംബായാഗവിധി,
സുദർശനവിവാഹം, ദേവീപ്രത്വക്ഷവും യുദ്ധവും, അദിതിശാപം, നവരാത്രിപൂജാവിധി,
രാമായണനാരായണ കഥ, ഭൃഗുശാപം,ഗുരുവിൻ്റെ ദൈത്യവഞ്ചന
പൂജാപുഷ്പങ്ങൾ : തുളസി, മുല്ല, ചെത്തി, ചെമ്പരത്തി
നിവേദ്യം: വെള്ളനേദ്യം, തൃമധുരം, കടുംപായസം
ശ്രവണഫലം: സന്താനസൗഭാഗ്യം
ഉച്ചയ്ക്ക് 1.00 മുതൽ : പ്രസാദ ഊട്ട്
(സമർപ്പണം : കാവിലമ്മ ഭക്തൻ)
1.00 മുതൽ 2.00 വരെ : നാരായണീയ പാരായണം
(ശ്രീകൃഷ്ണ നാരായണീയ സമിതി കുറിച്ചിത്താനം)
2.00 മുതൽ : ശ്രീമദ് ദേവീഭാഗവത പാരായണം – തുടർച്ച
വൈകിട്ട് 6.30 ന് : ദീപാരാധന, ഭജന രാത്രി
8.30 ന് : മംഗളാരതി
9.00 മുതൽ കഞ്ഞി വഴിപാട് :
സമർപ്പണം കാവിലമ്മ ഭക്തർ
യജ്ഞപൗരാണികർ ശ്രീ. തങ്കരാജ് മുഖത്തല, ശ്രീ. സോമൻ പള്ളിക്കൽ ,
ശ്രീ. ആനാരി മോഹനൻ, മോഹനൻ പിള്ള ഹരിപ്പാട് (വാദ്യം, ഹാർമോണിയം, ശ്രീ. വേണു പായിപ്പാട് (തബല)
ഇന്നേ ദിവസത്തെ യജ്ഞ മണ്ഡപത്തിലെ പൂജകൾ വഴിപാടായി സമർപ്പിക്കുന്നത്
ജാനകി മേറ്റപ്പിള്ളിൽ, കുറിച്ചിത്താനം
മൂന്നാം ദിവസം (2024 ഒക്ടോബർ 06 / 1200 കന്നി 20) ഞായർ
രാവിലെ 5.30 മുതൽ : ലളിതാസഹസ്രനാമാർച്ചന, ഗ്രന്ഥപൂജ, കീർത്തനാലാപനം, ഗ്രന്ഥനമസ്കാരം
7.00 മുതൽ ശ്രീമദ് ദേവീ ഭാഗവതപാരായണം, പ്രഭാഷണം
8.00 മുതൽ പ്രഭാതഭക്ഷണം
(സമർപ്പണം : സനിൽകുമാർ പുൽപ്പക്കുന്നേൽ, മരങ്ങാട്ടുപിള്ളി
പാരായണ ഭാഗങ്ങൾ : ഹരിയുടെ നാനാവതാരം, വാസുദേവന്മാരുടെ അംശാവതാര കഥ, ശ്രീകൃഷ്ണാവതാരം,
മഹിഷാസുരചരിതം, ദേവിയുടെ ഉത്പത്തികഥനം, മഹിഷാസുരവധം,
ശുംഭാസുരകഥ, കൗശികിപ്രാദുർഭാവം, ചണ്ഡമുണ്ഡവധം
പൂജാപുഷ്പങ്ങൾ : തുളസി, താമര, മുല്ല, ചെത്തി, ചുവന്നപൂക്കൾ
നിവേദ്യം : തൃമധുരം, പാനകം
ശ്രവണ ഫലം: വിദ്യാവിജയം, തൊഴിൽ നേട്ടം, കീർത്തി
ഉച്ചയ്ക്ക് 12.00 ന് : ഉണ്ണിയൂട്ട്
(2 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക്)
1.00 മുതൽ പ്രസാദ ഊട്ട് : (സമർപ്പണം കണിയാംപതിയിൽ കുടുംബം, ഉഴവൂർ ഈസ്റ്റ്)
1.00 മുതൽ : നാരായണീയ പാരായണം (കാക്കിനിക്കാട് സത്സംഗസമിതി)
2.00 മുതൽ : ശ്രീമദ് ദേവീ ഭാഗവത പാരായണം – തുടർച്ച
വൈകിട്ട് 5.00 ന് : വിദ്യാഗോപാല മന്ത്രാർച്ചന
6.30 ന് : ദീപാരാധന, ഭജന
8.30 ന് : മംഗളാരതി
9.00 മുതൽ: കഞ്ഞി വഴിപാട് (സമർപ്പണം : നവീൻ ഉണ്ണി, നൂറനാനിയ്ക്കൽ, കുറിച്ചിത്താനം)
ഇന്നേ ദിവസത്തെ യജ്ഞ മണ്ഡപത്തിലെ പൂജകൾ വഴിപാടായി സമർപ്പിക്കുന്നത് ;
വിജയമ്മ വാസുദേവൻ, കുമ്മണ്ണൂർ കുറിച്ചിത്താനം
നാലാം ദിവസം 2024 ഒക്ടോബർ 07 / 1200 കന്നി 21) തിങ്കൾ
രാവിലെ 5.30 മുതൽ ലളിതാസഹസ്രനാമാർച്ചന, ഗ്രന്ഥപൂജ, കീർത്തനാലാപനം, ഗ്രന്ഥനമസ്കാരം
7.00 മുതൽ : ശ്രീമദ് ദേവീ ഭാഗവതപാരായണം,
പ്രഭാഷണം
8.00 മുതൽ : പ്രഭാതഭക്ഷണം
(സമർപ്പണം : കനിഷ് കരുണാകരൻ, തടിയിൽ, പെരുന്താനം)
പാരായണ ഭാഗങ്ങൾ : രക്തബീജയുദ്ധം, ശുംഭ-നിശുംഭവധം, വ്യതാസുരചരിതം,
നഹുഷചരിതം, വരുണശാപം, ഹൈഹയകഥ, ലക്ഷ്മീശാപമോക്ഷം, ഏവിരചരിതം,
നിമിചരിതം, നാരദമോഹം, നാരദവിവാഹം, മായാദർശനം
പൂജാ പുഷ്പങ്ങൾ: തുളസി, ചെത്തി, ചെമ്പരത്തി
നിവേദ്യം: തൃമധുരം
ശ്രവണഫലം: രോഗശാന്തി
ഉച്ചയ്ക്ക് 1.00 മുതൽ : പ്രസാദ ഊട്ട്
(സമർപ്പണം കനിഷ് കരുണാകരൻ, തടിയിൽ, പെരുന്താനം)
1.00 മുതൽ 2.00 വരെ : നാരായണീയ പാരായണം
(ശ്രീഭദ്ര നാരായണീയ സമിതി – മണ്ണയ്ക്കനാട്
2.00 മുതൽ ശ്രീമദ് ദേവീഭാഗവത പാരായണം – തുടർച്ച
വൈകിട്ട് 5.30 ന് : ഗുരുപൂജ
(ഗുരുക്കന്മാരെ ആദരിയ്ക്കൽ)
വൈകിട്ട് 6.30 ന് : ദീപാരാധന, ഭജന
8.30 ന് : മംഗളാരതി
9.00 മുതൽ കഞ്ഞി വഴിപാട്
(സമർപ്പണം : കനിഷ് കരുണാകരൻ, തടിയിൽ, പെരുന്താനം)
അഞ്ചാം ദിവസം (2024 ഒക്ടോബർ 08 / 1200 കന്നി 22) ചൊവ്വ രാവിലെ 5.30 മുതൽ: ലളിതാസഹസ്രനാമാർച്ചന, ഗ്രന്ഥപൂജ, കീർത്തനാലാപനം, ഗ്രന്ഥനമസ്കാരം 7.00 മുതൽ ശ്രീമദ് ദേവീ ഭാഗവതപാരായണം, പ്രഭാഷണം 8.00 മുതൽ പ്രഭാതഭക്ഷണം സമർപ്പണം : എ. കെ വാസുദേവൻ, ആനശ്ശേരിൽ) പാരായണ ഭാഗങ്ങൾ : നാരദന്റെ സ്ത്രീത്വവും പുരുഷത്വവും, സുകന്വാചരിതം, ത്രിശങ്കചരിതം, ഹരിശ്ചന്ദ്രകഥ, ശതാക്ഷിപ്രാദുർഭാവം, വിശ്വരൂപദർശനം, ബ്രഹ്മരൂപവർണ്ണനം പൂജാപുഷ്പങ്ങൾ : ചുവന്നപൂക്കൾ നിവേദ്യം : ശർക്കരപ്പായസം, നെയ്യ്, തേൻ, കദളിപ്പഴം ശ്രവണഫലം : ദീർഘമാംഗല്യം, കുടുംബസമാധാനം ഉച്ചയ്ക്ക് 1.00 മുതൽ : പ്രസാദ ഊട്ട് (സമർപ്പണം : വിജയൻ, ഉമ്മപ്പുഴയിൽ, ഉഴവൂർഈസ്റ്റ്) 1.00 മുതൽ 2.00 വരെ : നാരായണീയ പാരായണം (മലയാള ബ്രാഹ്മണസമാജം, ആണ്ടൂർ ശാഖ) 2.00 മുതൽ : ശ്രീമദ് ദേവീഭാഗവത പാരായണം - തുടർച്ച വൈകിട്ട് 6.00 ന് : ദീപാരാധന, ഭജന 8.30 ന് : മംഗളാരതി 9.00 മുതൽ : കഞ്ഞി വഴിപാട് (സമർപ്പണം : ഒരു ഭക്തൻ) ഇന്നേ ദിവസത്തെ യജ്ഞ മണ്ഡപത്തിലെ പൂജകൾ വഴിപാടായി സമർപ്പിക്കുന്നത് : അഭിനവ് തെക്കേപാറക്കണ്ടത്തിൽ
ആറാം ദിവസം (2024 ഒക്ടോബർ 09 / 1200 കന്നി 23) ബുധൻ രാവിലെ 5.30 മുതൽ : ലളിതാസഹസ്രനാമാർച്ചന, ഗ്രന്ഥപൂജ, കീർത്തനാലാപനം, ഗ്രന്ഥനമസ്കാരം 7.00 മുതൽ : ശ്രീമദ് ദേവീ ഭാഗവതപാരായണം, പ്രഭാഷണം 8.00 മുതൽ : പ്രഭാതഭക്ഷണം (സമർപ്പണം : കമലാക്ഷി, കിഴക്കേതടിയിൽ, പെരുന്താനം) 11.30 ന്: പാർവതീപരിണയം പാരായണ ഭാഗങ്ങൾ : ഭക്തിമാഹാത്മ്യകഥനം, ഭാരതവർണ്ണനം, നരകവർണ്ണന, ദേവതാസ്യഷ്ടി, സരസ്വതികവചം, ഗംഗാസരസ്വതി ശാപവൃത്താന്തം, ശക്തിപ്രാദുർഭാവം, ലക്ഷ്മീജനനം പൂജാ പുഷ്പങ്ങൾ : വെളുത്ത പൂക്കൾ, ചുവന്ന പൂക്കൾ നിവേദ്യം : ശർക്കരപ്പായസം, മധുരപലഹാരങ്ങൾ ശ്രവണഫലം: ദാമ്പത്യസുഖം, ഗൃഹസുഖം, മനഃശാന്തി ഉച്ചയ്ക്ക് 1.00 മുതൽ : പ്രസാദ ഊട്ട് (സമർപ്പണം : ധന്വിൻ പഴയിടം) 1.00 മുതൽ 2.00 വരെ : നാരായണീയ പാരായണം - തുടർച്ച (520-ാം നമ്പർ ദേവീവിലാസം വനിതാസമാജം ശാസ്താകുളം) 2.00 മുതൽ : ശ്രീമദ് ദേവീഭാഗവത പാരായണം - തുടർച്ച വൈകിട്ട് 5.00 ന് : സർവൈശ്വര്യപൂജ വൈകിട്ട് 6.30 ന് : ദീപാരാധന, ഭജന 8.30 ന് : മംഗളാരതി 9.00 മുതൽ : കഞ്ഞി വഴിപാട് (സമർപ്പണം : അശ്വിൻദേവ് റെജി, വടക്കേമേച്ചേരിൽ)
ഇന്നേ ദിവസത്തെ യജ്ഞ മണ്ഡപത്തിലെ പൂജകൾ വഴിപാടായി സമർപ്പിക്കുന്നത് കണ്ണൻ ഡി-ഹോം ബിൽഡേഴ്സ്, ആണ്ടൂർ ഏഴാം ദിവസം 2024 ഒക്ടോബർ 10 / 1200 കന്നി 24) വ്യാഴം രാവിലെ 5.30 മുതൽ : ലളിതാസഹസ്രനാമാർച്ചന, ഗ്രന്ഥപൂജ,കീർത്തനാലാപനം, ഗ്രന്ഥനമസ്കാരം 7.00 മുതൽ: ശ്രീമദ് ദേവീ ഭാഗവതപാരായണം, പ്രഭാഷണം 8.00 മുതൽ : പ്രഭാതഭക്ഷണം (സമർപ്പണം : ഒരു ഭക്തൻ) പായണ ഭാഗങ്ങൾ : തുളസി വിവാഹം, ശംഖചൂഡയുദ്ധം, സാവിത്രീധ്വാനം, പൂജാവിധി, ദാനഫലം,കർമ്മവിപാകം, പാപനിർണയം, ലപാഖ്യാനം, സ്വാഹോവ്യാഖ്യാനം, ഷഷ്ഠവ്യാഖ്യാനം, മംഗളചണ്ഡികകഥ പൂജാപുഷ്പങ്ങൾ : വെളുത്തപൂക്കൾ
നിവേദം: ത്രിമധുരം ശ്രവണഫലം: ജനപ്രീതി, ശത്രുനാശം ഉച്ചയ്ക്ക് 1.00 മുതൽ : പ്രസാദ ഊട്ട് (സമർപ്പണം : ശ്രീ. എം.കെ പരമേശ്വരൻ നായർ, മാന്നുള്ളിൽ) 1.00 മുൽ 2.00 വരെ : നാരായണീയ പാരായണം (ഉമാമഹേശ്വര നാരായണീയ സമിതി, നെച്ചിപ്പുഴൂർ)
2.00 മുതൽ : ശ്രീമദ് ദേവീഭാഗവത പാരായണം – തുടർച്ച
വൈകിട്ട് 5.00 ന്: മാതൃപൂജ
വൈകിട്ട് 6.00 ന് : പൂജവയ്പ്
(പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കൽ)
6.30ന് : ദീപാരാധന, ഭജന
8.30 ന് : മംഗളാരതി
9.00 മുതൽ കഞ്ഞി വഴിപാട്
(സമർപ്പണം : സനൂജ, മണിയാഞ്ചിറ)
നമ്മുടെ ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരുന്ന ശ്രീമദ്ദേവീഭാഗവത നവാഹ യത്തിന്
വരുംകാലങ്ങളിൽ മുടക്കം വരാതെ, എല്ലാ ഭക്തജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്ന
ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഇത്. ഇതിൻ പ്രകാരം നവാഹ കമ്മിറ്റിയും ദേവസ്വവും
ചേർന്ന് തയ്യാറാക്കിയിരിക്കുന്ന നവാഹനിധി എന്ന സംഭരണപാത്രം വീടുകളിൽ സൂക്ഷിച്ച് തങ്ങളാൽ
കഴിയും വിധത്തിൽ വരും വർഷത്തെ നവാഹ നടത്തിപ്പിലേക്ക് ആവശ്യമായ ഫണ്ട് ഒരു നിധിയായി സൂക്ഷിക്കാവുന്നതാണ്.
ഓരോ മൂന്ന് മാസം കൂടുമ്പോഴും കമ്മിറ്റി ഭാരവാഹികൾ വീടുകളിലെത്തി ഈ സമ്പാദ്യം കൈപ്പറ്റുന്നതും ഇതിലൂടെ വരും
വർഷങ്ങളിലെ നവാഹയജ്ഞം സുഗമമായി നടത്താൻ സാധിക്കുന്നതുമാണ്.
ഇന്നേ ദിവസത്തെ യജ്ഞ മണ്ഡപത്തിലെ പൂജകൾ വഴിപാടായി സമർപ്പിക്കുന്നത് ; ഷാജി പുറയ്ക്കാട്ട്
എട്ടാം ദിവസം ( 2024 ഒക്ടോബർ 11 / 1200 കന്നി 25) വെള്ളി
ദുർഗ്ഗാഷ്ടമി
രാവിലെ 5.30 മുതൽ ലളിതാസഹസ്രനാമാർച്ചന, ഗ്രന്ഥപൂജ,
7.00 മുതൽ – ശ്രീമദ് ദേവീ ഭാഗവതപാരായണം, പ്രഭാഷണം
8.00 മുതൽ: പ്രഭാതഭക്ഷണം
(സമർപ്പണം : ഒരു ഭക്തൻ)
പാരായണ ഭാഗങ്ങൾ: രാധാദുർഗ്ഗാമന്ത്രപൂജാവിധി,വിന്ധ്വാചരിതം,
വിഷ്ണുസ്തുതി, അഗസ്ത്വാവിാപാഖ്യാനം, മഹാകാളിസമുത്പത്തി,
രുദ്രാക്ഷമഹിമ, സദാചാരനിരൂപണം, ഗായത്രീകവചം
പൂജാപുഷ്പങ്ങൾ : തുളസി, വെളുത്തപൂക്കൾ, ചെത്തി, കുങ്കുമപ്പൂവ്, ചുവന്നപൂക്കൾ
നിവേദ്യം: ത്രിമധുരം, ശർക്കരപായസം
ശ്രവണഫലം : ദീർഘായുസ്സ്, പരലോകസുഖം
ഉച്ചയ്ക്ക് 1.00 മുതൽ : പ്രസാദ ഊട്ട്
(സമർപ്പണം എ.റ്റി.വിനീഷ്, ആര്വ വിനീഷ്, ആർദ്ര വിനീഷ്, അമയ വിനീഷ് ആനശ്ശേരിൽ)
1.00 മുൽ 2.00 വരെ : നാരായണീയ പാരായണം
(ആദിനാരായ മാതൃസമിതി കുടക്കച്ചിറ)
2.00 മുതൽ : ശ്രീമദ് ദേവീഭാഗവത പാരായണം – തുടർച്ച
വൈകിട്ട് 4.30 ന്: കുമാരീപൂജ
6.30 ന്: ദീപാരാധന, ഭജന
7.00 ന്: മംഗളാരതി
7.30 മുതൽ : സംഗീതക്കച്ചേരി
വോക്കൽ: ഐമനം കെ എൻ ജയചന്ദ്രൻ
വയലിൻ : മീനടം ജയകൃഷ്ണൻ ചെട്ടിയാർ
മൃദംഗം : ചെങ്ങന്നൂർ ലെവിൻ കെ വിജയൻ
ഘടം : മീനടം ഹരികൃഷ്ണൻ ചെട്ടിയാർ
(സമർപ്പണം : എം. പി. മുരളീധരൻ നായർ, നന്ദനം, അതിരമ്പുഴ)
9.00 മുതൽ : കഞ്ഞി വഴിപാട്
(സമർപ്പണം : ഒരു ഭക്തൻ)
ഇന്നേ ദിവസത്തെ യജ്ഞ മണ്ഡപത്തിലെ പൂജകൾ വഴിപാടായി സമർപ്പിക്കുന്നത് :
ശ്രീജിത്ത് ശശികുമാർ, കാവുകാട്ട്
ഒൻപതാം ദിവസം (2024 ഒക്ടോബർ 12 / 1200 കന്നി 26) ശനി
രാവിലെ 5:30 ന്: ലളിതാസഹസ്രനാമാർച്ചന, ഗ്രന്ഥപൂജ
ഗ്രന്ഥനമസ്കാരം, കീർത്തനാലാപനം.
7 മുതൽ : ശ്രീമദ്ദേവീഭാഗവതപാരായണം,പ്രഭാഷണം.
(സമർപ്പണം: റ്റി.എൻ.ജയൻ, തറപ്പുതൊട്ടിയിൽ)
പാരായണ ഭാഗങ്ങൾ : ഗായത്രീസഹസ്രനാമം, ദീക്ഷാവിധി,കേനോപനിഷദ്കഥ,
മണിദ്വീപവർണ്ണനം,ചിന്താമണിഗ്രഹാവർണ്ണനം,പുരാണഫലദർശനം.
പൂജാപുഷ്പങ്ങൾ
: വിവിധതരം പൂക്കൾ
നിവേദ്യം :
മലർ, വെണ്ണ
ശ്രവണഫലം: സർവ്വാഭീഷ്ടസിദ്ധി
11:00 ന്:
കലശാഭിഷേകം, യജ്ഞസമർപ്പണം,
ആചാര്യദക്ഷിണ
ഉച്ചയ്ക്ക് 1.00 മുതൽ : പ്രസാദ ഊട്ട്
(സമർപ്പണം: അലോന ബാബു, ആരാധ്യ മജീഷ്, ആൻവി മജീഷ്, ആളാത്ത്)
1.00 മുൽ 2.00 വരെ നാരായണീയ പാരായണം
(ആദിനാരായ മാതൃസമിതി കുടക്കച്ചിറ)
വൈകിട്ട്
6:30 ന്: ദീപാരാധന
6:45 മുതൽ : സെമി ക്ലാസിക്കൽ ഡാൻസ്
അവതരണം: ശ്രേയ പ്രമോദ്
7:00 മുതൽ : കഞ്ഞി വഴിപാട്
7:30 മുതൽ : കഥാപ്രസംഗം
കഥ: കണ്ണകി
അവതരണം: കാഥികൻ ശ്രീ. മുതുകുളം സോമനാഥും സംഘവും
(കഥാപ്രസംഗരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ കാഥികൻ, കേരള
സംഗീത നാടക അക്കാദമി ഗുരുപൂജാ അവാർഡ് ജേതാവ്)
ഇന്നേ ദിവസത്തെ യജ്ഞ മണ്ഡപത്തിലെ പൂജകൾ വഴിപാടായി സമർപ്പിക്കുന്നത് :
മനു, നിഷാഭവൻ, കുറിച്ചിത്താനം
2024 ഒക്ടോബർ 13 (1200 കന്നി 27) ഞായർ
വിജയദശമി
രാവിലെ 4:30 ന് : നിർമ്മാല്വദർശനം.
5:30 ന് : ഗണപതിഹോമം
6:30 ന് : വിദ്യാരംഭം, പൂജയെടുപ്പ്.
(6:30 മുതൽ 8:00 മണി വരെ ഗുരുവായൂർ മേൽശാന്തിയായിരുന്ന വേദരത്നം ഡോ. തോട്ടം ശിവകരൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തുന്നു. 8:00 മണി മുതൽ എഴുത്തിനിരുത്തുന്നത് വി.കെ. വിശ്വനാഥൻ (റിട്ട. പ്രിൻസിപ്പാൾ S.K.VH.S.S) 8:00 മുതൽ: പ്രഭാതഭക്ഷണം (സമർപ്പണം: കാവിലമ്മ ഭക്തർ യജ്ഞശാലയിലെ വിശേഷാൽ പൂജകളും അർച്ചനകളും പറ - 100 രൂപ പുരുഷസൂക്തം - 30 രൂപ ഭാഗ്യസൂക്തം - 30 രൂപ കുടുംബസർവൈശ്വര്യപൂജ - 101 രൂപ സാരസ്വതസൂക്തം - 30 രൂപ സ്വയംവരമന്ത്രം - 30 രൂപ നെയ് വിളക്ക് - 30 രൂപ നാരങ്ങാവിളക്ക് - 30 രൂപ ശ്രീസൂക്തം - 30 രൂപ ഐക്യമത്വസൂക്തം - 30 രൂപ വിദ്യാഗോപാലം - 30 രൂപ സന്താനഗോപാലം - 30 രൂപ പുഷ്പാഞ്ജലി - 30 രൂപ കുങ്കുമാർച്ചന - 30 രൂപ ശത്രുസംഹാരം - 30 രൂപ അറിയിപ്പ്
1. നവാഹത്തിന്റെ ദിവസങ്ങളിൽ യജ്ഞവേദിയിൽ നെൽപറ, അരിപ്പറ, നാണയം, അവിൽപറ, മലർപ്പറ, ശർക്കരപ്പറ, മഞ്ഞൾപറ എന്നിവ സൗഭാഗ്യത്തിനും ദേവീപ്രീതി യ്ക്കും ഉദ്ദിഷ്ടകാര്യസാധ്യത്തിനുമായി ഭക്തജനങ്ങൾക്ക് നടത്താവുന്നതാണ്.
2. യജ്ഞത്തിനാവശ്യമായ എല്ലാ പൂജസാധനങ്ങളും എണ്ണ, തിരി, ചന്ദനത്തിരി, കർപ്പൂരം മുതലായവയും ദേവസ്വം കൗണ്ടറിൽ നിന്നും വാങ്ങി യജ്ഞവേദിയിൽ സമർപ്പിക്കാവുന്നതാണ്.
3. ഇഷ്ടസൂക്തങ്ങൾ കൊണ്ടുള്ള അർച്ചനകളും പൂജകളും എല്ലാ ദിവസവും വഴിപാടായി നടത്താവുന്നതാണ്.
4. പ്രസാദഊട്ടിന് ആവശ്യമായ അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ മുതലായവ സമർപ്പണമായി എത്തിക്കാവുന്നതാണ്.
5. യജ്ഞശാലയിലും പരിസരങ്ങളിലും പരിപൂർണ്ണ ശുദ്ധിയും നിശബ്ദതയും പാലിക്കേണ്ടതാണ്.
6. ക്ഷേത്രാചാരമര്യാദകൾ എല്ലാഭക്തജനങ്ങളും പാലിക്കേണ്ടതാണ്. 7. യജ്ഞമണ്ഡപത്തിലെ ദിവസ പൂജകൾ വഴിപാടായി സമർപ്പിച്ചിരിക്കുന്ന ഭക്തജനങ്ങൾക്ക് അതാത് ദിവസം വൈകിട്ട് മംഗളാരതിക്കുശേഷം പ്രസാദം യജ്ഞാചാര്യനിൽ നിന്നും വാങ്ങാവുന്നതാണ്.
8. കുമാരീപൂജയിൽ പങ്കെടുക്കുന്നതിന് 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കാണ് സാധിക്കുന്നത്.
9. എല്ലാ വഴിപാടുകൾക്കും പൂജകൾക്കും മുൻകൂട്ടി രസീത് വാങ്ങേണ്ടതാണ്. 10. ഡോ. തോട്ടം ശിവകരൻ നമ്പൂതിരിയെക്കൊണ്ട് കുട്ടികളെ എഴുത്തിനിരുത്തുവാൻആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
11. ആവശ്യമെങ്കിൽ പരിപാടിയിലോ സമയക്രമത്തിലോ മാറ്റം വരുത്തുവാൻ കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
സംഭാവനകൾ A/c No.:50100083367956 (IFSC 001501 HDFC BANK)