പുണ്യാത്മൻ,
ചരിത്രപ്രസിദ്ധമായ കുറിച്ചിത്താനം ദേശത്തു കുടികൊള്ളുന്നതും 9 കരകൾക്ക് അധിപയും അഭീഷ്ടവരദായിനിയും സർവ്വോപരി ലക്ഷോപലക്ഷം ഭക്തജനങ്ങൾക്ക് ആശ്രയവുമായശ്രീ കാരിപ്പടവത്തുകാവിലമ്മയുടെ തിരുവുത്സവമായ കുംഭഭരണി മഹോത്സവം 2025 മാർച്ച് 2,3,4 ഞായർ, തിങ്കൾ, ചൊവ്വാ (1200 കുംഭം 18,19,20) തീയതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ച വിവരം അത്വാദര പൂർവ്വം ഏവരേയും അറിയിച്ചുകൊള്ളുന്നു. പടിഞ്ഞാറോട്ടു ദർശനമുള്ള അപൂർവ്വം ഭഗവതിക്ഷേത്രങ്ങളിൽ ഒന്നാണ് നമ്മുടെ ക്ഷേത്രം. ഭദ്രകാളിയുടെ സമീപത്തായി ദുർഗ്ഗയും കൊച്ചേറ്റുമാനൂരപ്പനും (ശിവൻ) തുല്യ ചൈതന്യത്തോടുകൂടി തന്നെ ഇവിടെ പരിലസിക്കുന്നു. കാവിലമ്മയുടെ ഭക്തർ നടത്തുന്ന സമർപ്പണങ്ങൾക്കൊപ്പം വർഷങ്ങൾക്കുശേഷം കലാവേദിയിൽ ഒരു നൃത്തനാടകവും തായമ്പകലോകത്തെ അതികായന്മാരായ ശ്രീ. പോരൂർ ഉണ്ണികൃഷ്ണൻ, ശ്രീ. കൽപ്പാത്തി ബാലകൃഷ്ണൻ, ശ്രീ. കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ നയിക്കുന്ന ട്രിപ്പിൾ തായമ്പകയും, ഗാനമേളയും ഈ വർഷത്തെ ഉത്സവത്തിന് മാറ്റുകൂട്ടുന്നു. കാലദേശഭേദമെന്യേ സ്മരിക്കുന്ന കാവിലമ്മയുടെ ഇക്കൊല്ലത്തെ തിരുവുത്സവത്തെ നാം ഓരോരുത്തരും നമ്മുടെ പങ്കാളിത്തം കൊണ്ട് ധന്യമാക്കണം എന്ന് അഭ്യർത്ഥിക്കുന്ന തോടൊപ്പം കാവിൻ്റെ വികസന പ്രവർത്തനങ്ങൾക്കുള്ള പങ്കാളിത്തത്തിന് നന്ദിയും തുടർപ്രവർത്തനങ്ങൾക്കുള്ള സഹകരണവും പ്രതീക്ഷിക്കുന്നു. ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ… ദേവീസ്മരണയോടെ…
2025 മാർച്ച് 1 ശനി (1200 കുംഭം 17)
രാവിലെ 4.30 ന്: പള്ളിയുണർത്തൽ, നിർമ്മാല്യദർശനം
4.45ന് അഭിഷേകങ്ങൾ, മലർ, ഗുരുതി, നിവേദ്യങ്ങൾ ഗണപതിഹോമം, വിശേഷാൽ പൂജകൾ
വൈകിട്ട് 6.30 ന്: ദീപാരാധന
6.45 ന്: പുത്തരിക്കലം ഘോഷയാത്രയ്ക്ക് സ്വീകരണം
(കുടക്കച്ചിറ ആദിനാരായണ സ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്ന പുത്തരിക്കലം ഘോഷയാത്രയ്ക്ക് ക്ഷേത്രഗോപുരത്തിങ്കൽ സ്വീകരണം നൽകുന്നു)
7.00: കലാപരിപാടികളുടെ ഉദ്ഘാടനം
ശ്രീ. മനോജ് ബി. നായർ (ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ)
7.05 ന്: സംഗീത നിശ
അവതരണം: വേവ്സ് ബാൻഡ്, കുറിച്ചിത്താനം
8.00 ന്: ഭരതനാട്യം
അവതരണം: കുമാരി അക്ഷയ വി. എ
കുമാരി ഇളാ ഹരി, പാണാട്ടില്ലം
കുമാരി ശ്രദ്ധാ ഹരി, പാണാട്ടില്ലം
(കലാമണ്ഡലം ശ്രീ. എബിൻ ബേബി,
ശ്രീമതി സൗമ്യ ബാലഗോപാൽ എന്നിവരുടെ ശിഷ്യർ)
8.15 മുതൽ: കഞ്ഞി വഴിപാട്
സമർപ്പണം ശാലു മഹേഷ്, തണ്ണാലയിൽ, കുറിച്ചിത്താനം
8.30 ന്: സംഗീത സമന്വയം
അവതരണം: കർണ്ണാടക സംഗീതം ആർ. എൽ. വി. സനാതന ഷേണായി
കഥകളി സംഗീതം: കലാമണ്ഡലം ശ്രീജിത്ത് പി. കുമാർ
കലാമണ്ഡലം രഞ്ജിത്ത് നമ്പൂതിരി
വയലിൻ ആർ. എൽ. വി. സുബീഷ് വിശ്വനാഥ്
മൃദംഗം: കലാമണ്ഡലം അജയ് കെ. അരവിന്ദ്
ഗഞ്ചിറ. ആർ. എൽ. വി. അനിൽ കുമാർ
ഘടം. ആർ. എൽ. വി. ഹരികൃഷ്ണ ചെട്ടിയാർ
ചെണ്ട: കലാമണ്ഡലം വിനോദ് കുമാർ
മദ്ദളം: കലാമണ്ഡലം വിനീത്
ഇടയ്ക്ക: കലാമണ്ഡലം ശ്രീഹരി